പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സെക്യുരി റ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷന്‍ ഈ മാസം 21ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ സെ ക്യുരിറ്റി ആന്റ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂണിയന്‍ സമരപ്ര ഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.സെക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഏജന്‍സികളുടെ തൊഴി ല്‍ ചൂഷണം തടയുക, മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, പെന്‍ഷന്‍ പ്രായം 65 ആക്കുക, ബീവറേജില്‍ നിന്നും പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കുക, കേരള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ.അജയന്‍ അധ്യക്ഷനായി. പി.ചന്ദ്രന്‍, മണികണ്ഠന്‍, എ.ബാലകൃഷ്ണന്‍, വി.രാമകൃഷ്ണന്‍, നടരാജന്‍, ഇ.വി.ശാരദ, ടി.രാധാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ ജില്ലാ ട്രഷറര്‍ എ.രാജകു മാരന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.