മുണ്ടൂര്‍:കവിതയെഴുതാനും കഥപറയാനും ഒപ്പം നാടകവും ചിത്ര രചനയും പഠിക്കാനും ഇനി നാലുനാള്‍.വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവത്തിന് മുണ്ടൂര്‍ യുവക്ഷേത്രയില്‍ തുടക്കമായി. കുട്ടികളിലെ സര്‍ഗാത്മക ശേഷിയും സാംസ്‌കാരികാവബോധവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സാഹിത്യ അക്കാദമി,സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവയും സംയുക്തമായി സംഘടിപ്പി ക്കുന്ന സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ. ശാന്തകുമാരി അധ്യക്ഷയായി. സാഹിത്യകാരന്‍ ആഷാമേനോന്‍ മുഖ്യാതിഥിയായി. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ. പി.മോഹനന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍, പൊതുവിദ്യാഭ്യാ സ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ശ്രീജ പള്ളം, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്‍,വിദ്യാരംഗം എഡിറ്റര്‍ കെ.സി. അലി ഇക്ബാല്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ എ.രാജേന്ദ്രന്‍, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ജയരാജന്‍, ഡി.ഇ.ഒ സി.വി. അനിത,ഹമീദ് കൊമ്പത്ത്, എ.ജെ.ശ്രീനി, എം.കൃഷ്ണദാസ്, എ.ഷിജു, പി.ഒ.കേശവന്‍,എ.യു.സുനില എന്നിവര്‍ സംസാരിച്ചു.പതിനാല് ജില്ലകളില്‍ നിന്നായി 300 വിദ്യാര്‍ഥികളും നൂറോളം അധ്യാപകരു മാണ് സര്‍ഗോത്സവത്തില്‍ പങ്കെടുക്കുന്നത്.നാല് ദിനങ്ങളിലായി വിവിധ സാഹിത്യ കളരികള്‍,സാംസ്‌കാരിക യാത്ര, നാടകാവത രണം,തോല്‍പ്പാവക്കൂത്ത്,ഡോക്യുമെന്ററി പ്രദര്‍ശനം,മലയാള കവിതകളുടെ നൃത്താവിഷ്‌കാരം തുടങ്ങിയവ നടക്കും.30 ന് തിങ്കളാഴ്ച സമാപിക്കും.