പ്രദേശവാസികള്‍ നിവേദനം നല്‍കി

കുമരംപുത്തൂര്‍: പഞ്ചായത്തിലെ പൂളച്ചിറ – കാക്കതിരുത്തി കടവില്‍ വന്‍തോതില്‍ മണ്ണും മണലുമടിഞ്ഞത് പുഴയിലെത്തുന്നവര്‍ക്ക് തടസംസൃഷ്ടിക്കുന്നു. കുന്തിപ്പുഴയിലെ ഈ കടവിനെയാണ് ഏടേരം, പൂളച്ചിറ, കാക്കത്തിരുത്തി ഭാഗങ്ങളിലുള്ളവര്‍ കുളിക്കാ നും അലക്കാനുമായി ആശ്രയിക്കുന്നത്. എന്നാല്‍ കടവിനുസമീപം മണ്ണുംമണലുമടി ഞ്ഞതിനാല്‍ വെള്ളമില്ലാത്ത സാഹചര്യമാണ്. കൂടാതെ പുഴയിലേക്കിറങ്ങുമ്പോള്‍ വെള്ളം കലങ്ങുകയുംചെയ്യുന്നുണ്ട്. 2018,19 വര്‍ഷങ്ങളിലെ പ്രളയത്തിലാണ് ഇവിടെ വ്യാപകമായി മണ്ണും മണലുമടിഞ്ഞത്. കൂടാതെ കടവിനുസമീപത്തേക്ക് ശാന്തിയേക്ക ല്‍ തോടും സംഗമിക്കുന്നുണ്ട്. തോട്ടിലൂടെ എത്തുന്ന ചെളിയും മറ്റും ഇവിടെ അടിഞ്ഞു കൂടിയിട്ടുമുണ്ട്. മുന്‍വര്‍ഷങ്ങളിലൊന്നും മണ്ണും മണലുംനീക്കംചെയ്യാത്തതിനാല്‍ കടവിന് മുന്‍വശം പുഴയില്‍ തുരുത്തിനുസമാനമായാണ് കിടക്കുന്നത്. കടവിലെ ഏതാനും പടവുകളും മണ്ണുമൂടിയിരിക്കുകയാണ്. ആളുകള്‍ക്ക് അലക്കാനുംകുളിക്കാ നും മണല്‍തുരുത്തും മറികടക്കണം. ഒഴുക്കുള്ള ഭാഗമായതിനാല്‍ സ്ത്രീകളും കുട്ടികളുള്‍പ്പെടെ ഇവിടെയിറങ്ങുന്നത് അപകടങ്ങള്‍ക്കും വഴിവെക്കും. വേനല്‍ക്കാ ലത്താണ് പ്രശ്നം രൂക്ഷമാകുന്നത്. തുരുത്തിനു മുകളില്‍ കല്ലുകള്‍വെച്ച് ചെളിയില്‍ നിന്നുകൊണ്ടാണ് വസ്ത്രമലക്കുന്നതും മറ്റും. അടിഞ്ഞുകൂടിയ മണ്ണുംമണലും നീക്കംചെയ്താല്‍ കടവിന്റെ പടവുകള്‍ക്കുതാഴെവരെ സുഗമമായി വെള്ളമെത്തും. എന്നാല്‍ ഇതിനുള്ള യാതൊരുവിധ നടപടികളുമുണ്ടായിട്ടില്ല. പഞ്ചായത്തിന്റെ പള്ളിക്കുന്ന് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍നിന്നുംവരെ ഇവിടേക്ക് ആളുകളെത്താറുണ്ട്. കുളിക്കടവിലെ ചെളിയും മണലും നീക്കംചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്ക ണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വാര്‍ഡംഗം അജിത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് ഫണ്ട് വകയിരുത്തിയോ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയോ തടസങ്ങള്‍ മാറ്റണമെന്നും ഇവര്‍ ആവശ്യ പ്പെട്ടു. വിഷയം ഭരണസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായി ഇവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!