തച്ചനാട്ടുകര:മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊമ്പം വടശ്ശേരിപ്പുറം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും സംഗമവും നടത്തി. കക്ഷിരാഷ്ട്രീയത്തിനതീതമായി മുദ്രാവാക്യം വിളികളു മായി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സംഘപരിവാര്‍ അജണ്ടക്കെതിരെ പ്രതിഷേധമിരമ്പി.ദേശീയ ഐക്യവും സുരക്ഷിതത്വവും മത സൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് ജനകീയ സംഗമം പ്രഖ്യാപിച്ചു. പ്രസിഡണ്ട് എന്‍. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വടശ്ശേരിപ്പുറം മഹല്ല് ഖാസി കെ.മായിന്‍ ഫൈസി അധ്യക്ഷനായി. അഡ്വ.നാസര്‍ കൊമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.കൊമ്പം കെ.പി. മുഹമ്മദ് മുസ്ലിയാര്‍, കെ.ഹസ്സന്‍ മാസ്റ്റര്‍, പി.ടി.സിദ്ദീഖ്,കോഴിശ്ശേരി അബ്ദുള്ള, ഗ്രാമപഞ്ചായത്തംഗം അക്കര ഹമീദ്,സമദ് നാലകത്ത്,പി.പി.ബഷീര്‍ മൗലവി,എന്‍. ഹൈദര്‍ ഹാജി,സി. ടി.അബു മുസ്ലിയാര്‍, എന്‍.ഹംസ പ്പുഹാജി, സി.ടി.മുഹമ്മദാജി,സി.ഹംസ മാസ്റ്റര്‍, എന്‍.ഹമീദ്,അക്കര മുഹമ്മദ്,കെ.അഷ്‌റഫ് മൗലവി,സി.ടി. അബ്ദുള്ള പ്രസംഗിച്ചു അധികാരം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായ നിയമങ്ങളു ണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും അവകാശങ്ങള്‍ തട്ടിയെടുക്കാ നുമുള്ള ഏതു നീക്കവും ശക്തമായി ചെറുക്കുമെന്ന് റാലി താക്കീത് നല്‍കി. ഈസ്റ്റ് കൊമ്പം ആശുപത്രിപ്പടി ജംഗ്ഷനില്‍ നിന്നാരംഭിച്ച് കൊടക്കാട് സെന്റര്‍ വരെ നടത്തിയ റാലിക്കും തുടര്‍ന്ന് നടന്ന സംഗമത്തിനും സി.ടി.ഹൈദരലി,ജാഫര്‍ കൂരിക്കാടന്‍, മുസ്തഫ കുന്നത്ത്, ടി.പി.അഫ്‌സല്‍,എം.കെ.ഇസ്മയില്‍,കെ.ഹമീദ് മാസ്റ്റര്‍,എ. മുഹമ്മദ് ഉനൈസ്, കെ.പി.ഷഫീഖ് അലി,എം. അബ്ദുറഹ്മാന്‍ ,സി.ടി. ഹമീദ്,കെ.ഫാസില്‍,എ.നാസര്‍, എന്‍.കെ.വീരാന്‍,പി.സൈത് ഹാജി, വി.പി.അബ്ദുള്ള,സി.ടി.റഊഫ്,എം.വഹീദ് മാസ്റ്റര്‍,രവി കോഴിശ്ശേരി, കെ.ഷഹീര്‍,പി.ടി.റസാഖ്,കെ.റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.