മണ്ണാര്‍ക്കാട്:വീടു വിട്ടിറങ്ങിയ യുവാവിനെ കാണാതായെന്ന പരാ തിയെ തുടര്‍ന്ന് കുന്തിപ്പുഴയില്‍ തിരച്ചില്‍ നടത്തി.കോട്ടോപ്പാടം കണ്ടമംഗലം ചള്ളപ്പുറത്ത് വീട്ടില്‍ രാജന്റെ മകന്‍ സജിനെ (27) കണ്ടെത്തനായാണ് അഗ്നിരക്ഷാ സേനയും സ്‌കൂബാ ഡൈവിംഗ് സംഘവും ചേര്‍ന്ന് ശനിയാഴ്ച മണിക്കൂറുകളോളം തിരച്ചില്‍ നടത്തി യത്.പുഴയുടെ തീരത്ത് ബൈക്കും വസ്ത്രങ്ങളും മറ്റും കണ്ടെത്തി യതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബൈക്കില്‍ വീട്ടില്‍ നിന്നും സജിന്റെ രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ബിജു മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കുകയാ യിരുന്നു.സജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോത്തോഴിക്കാവ് കടവിന് സമീപത്തായി ബൈക്കും വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയത്. ഇതോടെ പുഴയില്‍ ചാടിയതായിരിക്കുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിനായി അഗ്നിരക്ഷാ സേനയുടെ സഹാ യം തേടുകയായിരുന്നു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ച ത്.ഉടന്‍ സ്‌റ്റേഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥിന്റെ നേതൃത്വത്തി ലുള്ള സംഘവും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.പുഴയില്‍ നല്ല കുത്തൊഴുക്കും മരങ്ങളും മറ്റും വീണ് കിടക്കുന്നതിനാലും തിരച്ചിലിനായി പാലക്കാട് നിന്നും സ്‌കൂബാ സംഘത്തേയും വിളിച്ച് വരുത്തി.ഐഎജി പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.മോനോന്‍പടി മുതല്‍ പോത്തോഴി ക്കാവ് കടവ് വരെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തി.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകീട്ട് ആറരയോടെ തിരച്ചില്‍ അവ സാനിപ്പിക്കുകയായിരുന്നു.മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത്കുമാര്‍,എസ്‌ഐ സുരേഷ് ബാബു എന്നിവരുടെ നേതൃ ത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തിരച്ചി ല്‍ ഞായറാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാ സേന അധികൃതര്‍ അറിയിച്ചു.