മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപ ന സമിതി ഹസന്‍ കോയ വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റികളും റജിസ്‌ട്രേഡ് സംഘടനയായി പ്രവര്‍ ത്തിക്കുന്നതിന്റെ ഭാഗമായി ‘ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു എം സി ) എന്ന പേരില്‍ സംസ്ഥാന തലത്തിലും പാലക്കാട് ജില്ലയി ലും സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട്ടും യു എം സിയുടെ യൂണിറ്റ് രൂപീകരിച്ചു.
വ്യാപാര – വ്യവസായ- സേവന രംഗത്ത് മുതല്‍മുടക്കോ , നൈപുണ്യ മോ കൈമുതലാക്കി ജീവിത മാര്‍ഗ്ഗം തേടുന്നവരുടെ സംസ്ഥാന തല കൂട്ടായ്മയായാണ് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍.ചെറുകിട-ഇടത്ത രം വ്യാപാരികളുടെയും ,ചെറുകിട വ്യവസായികളുടെയും , വിവിധ മേഖലകളില്‍ സേവന ദാതാക്കളായി പ്രവര്‍ത്തിക്കുന്നവരുടെയും വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്നായി ഇക്ക ഴിഞ ഒക്ടോബറിലാണ് സംഘടന രൂപീകരിച്ചത്.ജി എസ് ടി ഉള്‍പ്പ ടെയുള്ള നിയമങ്ങള്‍ തൊഴില്‍ രംഗത്ത് ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ സംഘടനയിലെ അംഗങ്ങളുടെ ആവശ്യങ്ങള്‍ ഭരണതലത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും കൃത്യമായ ഇടപെടലു കളോടെ പരിഹാരം കാണാന്‍ തക്ക രീതിയിലുള്ള സംസ്ഥാന,ജില്ലാ നേതൃത്വങ്ങള്‍ ശക്തമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
5 ലക്ഷം രൂപ വരെയുള്ള ‘വ്യാപാരി സുരക്ഷ ‘ അപകട സംരക്ഷണ ഇന്‍ഷുറന്‍സ് പദ്ധതിയും , വ്യാപാര സ്ഥാപനങ്ങളുടെ സംരക്ഷണ ത്തിനായി ‘വ്യാപാര സ്ഥാപന സുരക്ഷ ‘ ഇന്‍ഷുറന്‍സ് പദ്ധതിയും കുറഞ്ഞ നിരക്കില്‍ യു എം സി നടപ്പാക്കുന്നുണ്ട്.വ്യാപാരികളുടെ സാമ്പത്തിക വിഷമതകള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കായി യു എം സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘പാലക്കാട് ഡിസ്ട്രിക് മര്‍ ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും രൂപീക രിച്ചിട്ടുണ്ട്.
യുഎംസി മണ്ണാര്‍ക്കാട് യൂണിറ്റ് രൂപീകരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ എം കുട്ടി ഉദ്ഘാടനം ചെയ്തു.ഫിറോസ് ബാബു അധ്യക്ഷനായി. യു എം സി ജില്ലാ വൈസ് പ്രസിഡന്റ് പി ജെ കുര്യന്‍ സംബന്ധിച്ചു. മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായി ഫിറോസ് ബാബു (പ്രസിഡന്റ്) സലാം കരിമ്പന (ജനറല്‍ സെക്രട്ടറി) സാജന്‍ തോമസ് (ട്രഷറര്‍)അലി ഹാജി , ഫി റോസ് സി എം (വൈസ് പ്രസിഡന്റുമാര്‍) വി കെ ഹനീഫ, ഹരി ദാസന്‍ കെ (സെക്രട്ടറിമാര്‍ ) എന്നിവരടക്കം 51 അംഗ പ്രവര്‍ത്തക സമിതിയേയും തിരഞ്ഞെടുത്തു.