പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടി പ്പിച്ച ഏകദിന ശില്‍പ്പശാല ഹോട്ടല്‍ ഗസാലയില്‍ നടന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി.ഹാരിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസി ഡന്റ് ജെ.ബിന്ദു അധ്യക്ഷയായി.നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷ ണ നിയമങ്ങളെ കുറിച്ച് കേരള ഹൈക്കോടതിയിലെ സീനിയര്‍ ഗവ.പ്ലീഡര്‍ അഡ്വ.സി.എന്‍ പ്രഭാകരന്‍,ഹൈക്കോടതി അഭിഭാഷക മിനി എന്നിവര്‍ ക്ലാസ്സെടുത്തു.കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂളുകള്‍ സംബന്ധിച്ചു സൈനുദ്ധീന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. സം സ്ഥാന സെക്രട്ടറി പി വിജയകുമാര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റീജ,സി മുകുന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലയില്‍ നിന്നും സ്ഥലം മാറി പോകുന്ന ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിനിയെ ഉപഹാരം നല്‍കി ആദരിച്ചു.ജില്ലാ സെക്രട്ടറി ഡോക്ടര്‍ ജയന്‍ സ്വാഗതവും വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി റാണി ഉണ്ണി ത്താന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!