പാലക്കാട്: കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച ‘സര്‍ക്കാര്‍ ധന സഹായ പദ്ധതികള്‍’ പുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 492 ലൈബ്രറികള്‍ക്കാണ് ഗൈഡിന്റെ വിതരണം നടത്തിയത്. ആറ് താലൂക്കിലേയും ലൈബ്രറി കൗണ്‍സില്‍ കമ്മിറ്റി മുഖാന്തിരമാണ് വിതരണം. പാലക്കാട് താലൂക്കിനുവേണ്ടി വി. രവീന്ദ്രന്‍, പട്ടാമ്പി താലൂക്കിനുവേണ്ടി ഡോ. സി.പി. ചിത്രഭാനു, ഒറ്റപ്പാലം സി. വിജയന്‍, ആലത്തൂര്‍ കെ. ചന്ദ്രന്‍, മണ്ണാര്‍ക്കാട് പി.എന്‍. മോഹനന്‍, ചിറ്റൂര്‍ സി. കൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം, സംസ്ഥാന കൗണ്‍സിലര്‍മാരായ എം.എം.എ. ബക്കര്‍, ടി.എ. കൃഷ്ണന്‍കുട്ടി, കെ.എ. വിശ്വനാഥന്‍, കെ.ജി. മരിയ ജെറാള്‍ഡ്, താലൂക്ക് സെക്രട്ടറിമാരായ വി. രവീന്ദ്രന്‍, സി. വിജയന്‍, കെ. ചന്ദ്രന്‍, പി.എന്‍. മോഹനന്‍, സി. കൃഷ്ണന്‍, എക്‌സി. അംഗം കെ. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.