ജില്ലയിലെ അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍ സെക്ക ന്‍ഡറി, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/ മറ്റര്‍ഹ (ഒ.ഇ.സി) വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഈ ആനുകൂല്യ ത്തിന് അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിരു ന്നെങ്കിലും പ്രവേശനം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട സ്‌കൂള്‍ സ്ഥാപനമേധാവി യില്‍ നിന്നും വാങ്ങി അപേക്ഷയോ ടൊപ്പം നിര്‍ബന്ധമായും ചേര്‍ക്കണം. ആവശ്യപ്പെട്ട ഗ്രൂപ്പ്/ സബ്ജക്ട് ലഭിക്കാത്തതിനാല്‍ പാരലല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ ഇക്കാര്യം രേഖപ്പെടുത്തിയ സര്‍ക്കാര്‍ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സേ പരീക്ഷ പാസായവര്‍ക്കും ഇത് ബാധകമാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ജാതി, നേറ്റിവിറ്റി, കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത എന്നിവ തെളി യിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഠിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് പാരലല്‍ കോളേജ് മേധാവി മുഖാന്തിരം 2020 ജനുവരി 15 നകം സമര്‍പ്പിക്കണം.
ഒന്നാംവര്‍ഷ ആനുകൂല്യം ലഭിച്ചവരുടെ പുതുക്കല്‍ അപേക്ഷയോ ടൊപ്പം മുന്‍വര്‍ഷത്തെ പരീക്ഷയുടെ ഹാള്‍ടിക്കറ്റ്/ മാര്‍ക്ക് ലിസ്റ്റ് എന്നിവ കൂടി വയ്‌ക്കേണ്ടതാണ്. പാരലല്‍ കോളേജ് മേധാവി ശുപാ ര്‍ശചെയ്ത അപേക്ഷയാണ് അയക്കേണ്ടത്. പുതുക്കല്‍ അപേക്ഷയോ ടൊപ്പം മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കേണ്ടതില്ല. രജി സ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത സ്ഥാപനത്തിലെ അപേക്ഷകളും വൈകി ലഭിക്കുന്ന അപേക്ഷകളും ഒരുകാരണവശാലും പരിഗണിക്കില്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ : 0491-2505005.