മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രകടനവും പൊതുയോഗവും സംഘടി പ്പിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി ആശുപത്രി പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സിപിഎം ഏരിയാ സെന്റര്‍ അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. എം വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെപി ജയരാജ് സ്വാഗതവും അഡ്വ സുരേഷ് നന്ദിയും പറഞ്ഞു.