ശ്രീകൃഷ്ണപുരം: ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ ശ്രദ്ധേയമായ പ്രവര്‍ത്തന മാണെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നീര്‍ച്ചാല്‍ വീണ്ടെടുപ്പിനായി ഹരിത കേരളം മിഷന്റെ ആഭി മുഖ്യത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജല വിഭവ വകുപ്പ്, തദ്ദേശ ഭരണ എഞ്ചിനിയറിങ് വിഭാഗം എന്നി വരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വലമ്പിലി മംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുഴയില്‍ നിന്നും വെള്ളം ഒഴുകുന്ന പ്രവര്‍ത്തനത്തോടൊപ്പം വെള്ളം നിലനിര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കണം. നീര്‍ച്ചാലു കളുടെയും പുഴകളുടെയും സംരക്ഷണം മാതൃകാപരമായ പ്രവര്‍ത്തനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറെറടു ക്കണമെന്നും മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഓര്‍മ്മിപ്പിച്ചു. നീര്‍ച്ചാലുകള്‍ വീണ്ടെടുപ്പിലൂടെ വരള്‍ച്ചയും കുടിവെള്ളക്ഷാമവും പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തും ഹരിതകേരളം ഭാരതപ്പുഴ പ്രോജക്ട് ഭൂവിനിയോഗ ബോര്‍ഡും തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് സി.എം ഷാജു ശങ്കര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.കെ. ദേവി, പി. ശ്രീജ, സീമ കൊങ്ങശേരി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം. രാമന്‍കുട്ടി, ജെ.പി.സി ലതിക, എ.ഡി.എം വിജയന്‍,ബ്ലോക്ക് പഞ്ചായത്തംഗം പി. കുഞ്ഞുമുഹമ്മദ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രുഗ്മിണി, ജനപ്രതിനിധികളായ വി.സി ഉണ്ണികൃഷ്ണന്‍,പി.കെ ഗംഗാധരന്‍, വിനോജ്,മാധവിക്കുട്ടി ടീച്ചര്‍,രാധിക,കെ. രാജന്‍, രാജിക,സി ജയശ്രീ,പി ഗിരീശന്‍,ഉഷാകുമാരി,കെ.എസ് മധു,വി.എം ഗോപാലകൃഷ്ണന്‍,കോട്ടയില്‍ ഉണ്ണികൃഷ്ണന്‍,,രുഗ്മിണി,എം.സി കുഞ്ഞഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു.
പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനും പഞ്ചായത്ത് വാര്‍ഡ് പ്രദേശത്തുള്ള ഓരോ ചെറിയ നീര്‍ച്ചാലിന്റെയും ശുചീകരണം വഴിയേ സാധ്യമാകൂ എന്ന സന്ദേശമാണ് നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയില്‍ വ്യക്തമാക്കുന്നത്. ജില്ലയിലെ ആകെ 1730 വാര്‍ഡുകളിലെ 471 വാര്‍ഡുകളിലെ ജനങ്ങള്‍ കാമ്പയിനില്‍ നേരിട്ടു പങ്കാളികളാകും.’ ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളിലും 7 നഗരസഭകളിലുമായി 137 നീര്‍ച്ചാലുകളേയാണ് പൂര്‍ണമായും ശുചീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്. ഈ പദ്ധതി പ്രകാരം 206 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തോടുകളുടെ ശുചീകരണം നടക്കും. ജില്ലയിലെ ഏഴ് നഗരസഭകളിലും നീര്‍ച്ചാല്‍ വീണ്ടെടുപ്പ് പ്രവര്‍ത്തനം നടക്കും. ഷൊര്‍ണൂര്‍ നഗരസഭ ഭാരതപുഴയോരവും കാരക്കാട് തോടും ചടുവാലത്തൂര്‍ തോടുമാണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട് നഗരസഭ മാട്ടുമന്ത ,ശംഖുവാരതോട് ഉള്‍പ്പെടെ മൂന്നു തോടുകളും, ഒററപ്പാലം കണ്ണിയാംപുറം തോടുമാണ്
ശുചീകരണ ത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.