പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങ ള്‍ക്കുമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടി പ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല കലാ-കായിക മേള ഗവ: വിക്ടോ റിയ കോളേജില്‍ ഇന്ന് (ഡിസംബര്‍ 21) രാവിലെ 10 ന് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഉദ്ഘാടനം സിനിമ പിന്നണി ഗായകന്‍ സുദീപ് കുമാറും കായിക മേളയുടെ ഉദ്ഘാടനം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.കെ. പ്രേംകുമാറും നിര്‍വഹിക്കും. കേരള ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി .ആര്‍. ജയപ്രകാശ് പരിപാടിയില്‍ അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബ സംഗമം, പൊതു സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോയ നിരവധി ഭാഗ്യക്കുറി തൊഴിലാളികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 500-ഓളം പേര്‍ പങ്കെടുക്കും. 2017 ല്‍ തൃശ്ശൂരിലാണ് ആദ്യ മായി മേള നടന്നത്. 2018 ല്‍ പ്രളയം മൂലം മേള ഒഴിവാക്കിയിരുന്നു. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി (18 വയസ്സ് വരെ) ലളിത ഗാനം, മാപ്പിളപ്പാട്ട്, മിമിക്രി, നാടന്‍ പാട്ട്, സംഘഗാനം, കവിതാരചന, ചിത്രരചന, എന്നീ കലാമത്സരങ്ങളും, ഓട്ടം(100,200 മീറ്റര്‍) ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, എന്നീ മത്സരങ്ങളും, ക്ഷേമനിധി അംഗങ്ങള്‍ക്കായി ലെമണ്‍ സ്പൂണ്‍, വടംവലി, ലളിതഗാനം, മിമിക്രി, നാടന്‍പാട്ട്, പൂക്കളമത്സരം, സംഘഗാനം, ഭാഗ്യക്കുറി അനുഭവ വിവരണം, ലോട്ടറി ടിക്കറ്റ് സോര്‍ട്ടിങ് ആന്‍ഡ് ബണ്ഡിലിങ്, പൂക്കള മത്സരം എന്നിവയും സംഘടിപ്പിക്കും. ഒന്നാം ദിനമായ ഇന്ന് (ഡിസംബര്‍ 21) രാവിലെ 11 മുതല്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, വടംവലി ലെമണ്‍ ആന്‍ഡ് സ്പൂണ്‍ കായിക മത്സരങ്ങള്‍ നടക്കും.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആര്‍ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ അഡ്വ. ടി കെ നൗഷാദ്, ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം വി ജയരാജന്‍, ബോര്‍ഡ് മെമ്പര്‍ മാരായ എം കെ ബാലകൃഷ്ണന്‍, സി പി രവീന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സാബു സാമുവല്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ സംസാരിക്കും.