പാലക്കാട്: ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൈത്തറി, കയര്‍, കരകൗശല ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ‘ക്രിസ്തുമസ്-ന്യൂ ഇയര്‍ എക്‌സ്‌പോ 2019’ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വ ഹിച്ചു. 24 വരെയാണ് മേള നടക്കുക. പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹന്‍, മാനേജര്‍ ലോഹിതാക്ഷന്‍. ടി.ടി, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എന്‍. വെങ്കിടേശ്വരന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!