അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് പാലക്കടവില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ആടു ചത്തു.എരൂത്ത് നൗഷാദിന്റെ ആടാണ് ച ത്തത്.ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ മേയാനായി ആടിനെ കെട്ടി യിട്ടിരിക്കുകയായിരുന്നു.കൂട്ടമായെത്തിയ തെരുവുനായ്ക്കളെ കണ്ട് ആടിനൊപ്പമുണ്ടായിരുന്ന കുട്ടിയാടുകള്‍ ഓടിരക്ഷപ്പെട്ടു. തള്ളയാടിനെ കെട്ടിയിട്ടിരുന്നതിനാല്‍ നായ്ക്കളുടെ ആക്രമണ ത്തില്‍ നിന്നും രക്ഷപ്പെടാനായില്ല.ഏകദേശം 15000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് നൗഷാദ് പറഞ്ഞു.
ഉണ്ണിയാല്‍,പാലക്കടവ് ഭാഗങ്ങളില്‍ തെരുവുനായ ശല്ല്യം അധിക രിച്ച് വരുന്നതായാണ് പരാതി.നാല്‍പ്പതോളം വരുന്ന നായ്ക്കള്‍ പ്ര ദേശത്ത് അലഞ്ഞ് തിരിയുന്നുണ്ട്.കഴിഞ്ഞ ദിവസം പ്രദേശത്തെ ഏഴുവയസ്സുകാരിയ്ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായി. രാപ്പകല്‍ ഭേദമന്യേ വീടുകളിലും ഫാമുകളിലുമെത്തി കോഴിക ളേയും പിടികൂടുന്നുണ്ട്.കാല്‍നടയാത്രക്കാര്‍ക്കും തെരുവുനായകള്‍ ഭീതിയായി മാറി.അതിരാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാ ര്‍ത്ഥികള്‍ക്കാണ് തെരുവുനായകള്‍ വലിയ ഭീഷണി.തെരുവുനാ യ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്.ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉണ്ണിയാല്‍,പാലക്കടവ് ഭാഗങ്ങളില്‍ തെരുവുനായ ശല്ല്യം അധിക രിച്ച് വരുന്നതായാണ് പരാതി.നാല്‍പ്പതോളം വരുന്ന നായ്ക്കള്‍ പ്ര ദേശത്ത് അലഞ്ഞ് തിരിയുന്നുണ്ട്.കഴിഞ്ഞ ദിവസം പ്രദേശത്തെ ഏഴുവയസ്സുകാരിയ്ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായി. രാപ്പകല്‍ ഭേദമന്യേ വീടുകളിലും ഫാമുകളിലുമെത്തി കോഴിക ളേയും പിടികൂടുന്നുണ്ട്.കാല്‍നടയാത്രക്കാര്‍ക്കും തെരുവുനായകള്‍ ഭീതിയായി മാറി.അതിരാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാ ര്‍ത്ഥികള്‍ക്കാണ് തെരുവുനായകള്‍ വലിയ ഭീഷണി. തെരുവു നായ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്.ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.