അഗളി: രണ്ടാഴ്ചക്കാലം തുടര്‍ച്ചയായി നടത്തിയ തീവ്രമായ തിരച്ചിലി ലും സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ കാണാതായ രാജനെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്ത സാഹചര്യത്തില്‍ വനംവകുപ്പ് പ്രത്യേക തിരച്ചില്‍ അവസാനിപ്പിച്ചു.അതേ സമയം തെളിവുകള്‍ ലഭിക്കും വരെ ക്യാമറ ട്രാപ്പു വഴിയും വനംജീവനക്കാരെ ഉപയോഗി ച്ചുള്ള സാധാരണ നിലയിലുള്ള പരിശോധനയും തുടരുമെന്ന് സൈ ലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദ് അറിയിച്ചു.
രാജനെ കടുവയോ പുലിയോ ആക്രമിച്ചതായിരിക്കാമെന്ന നിഗമന ത്തിലാണ് ആദ്യ നാലു ദിവസങ്ങളില്‍ കാടിറങ്ങിയുള്ള തിരച്ചില്‍ നടത്തിയത്.കാടും മേടും പുഴയും പുഴക്കരയും ഗുഹകളുമെല്ലാം തി രച്ചില്‍ സംഘം അരിച്ചു പെറുക്കി.കടുവ ആക്രമിച്ചതാണെങ്കില്‍ 500 മീറ്ററിനുള്ളില്‍ തന്നെ അവശിഷ്ടങ്ങള്‍ ലഭിക്കുമെന്നതിനാല്‍ തന്നെ വിദഗ്ദ്ധമായ പരിശോധനയാണ് നടത്തി.എന്നാല്‍ ഇതെല്ലം വിഫല മായതോടെയാണ് രാജനെ വന്യജീവികള്‍ അപായപ്പെടുത്തിയതായി രിക്കില്ലെന്ന കാര്യം വനംവകുപ്പ് ഉറപ്പിച്ചത്.രാജനെ കാണാതായ സൈരന്ധ്രിയ്ക്ക് സമീപം രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് തിരച്ചി ല്‍ നടന്നത്.വന്യജീവി ആക്രമണത്തിന്റെ സാധ്യത കണ്ടെത്തുന്ന തിനായി സ്ഥാപിച്ചിട്ടുള്ള 33 ക്യാമറകളും പരിശോധിച്ചെങ്കിലും കടുവയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടില്ല.കൂടുതലും മാ നുകളാണ് ക്യാമറദൃശ്യങ്ങളിലുള്ളത്.അതേ സമയം കിലോമീറ്റര്‍ അകലെയായി പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
കാടിറങ്ങി പുറത്ത് പോകാനുള്ള സാധ്യതയാണ് പിന്നീട് പരിശോ ധിച്ചത്.ഇതിനായി ട്രസ്പാസുകള്‍,ഫയര്‍ലൈനുകള്‍ ഉള്‍പ്പടെയുള്ള കാടിനകത്ത് പടര്‍ന്ന് കിടക്കുന്ന മുഴുവന്‍ വഴികളിലും തിരച്ചില്‍ നടത്തി.വനംജീവനക്കാര്‍,തണ്ടര്‍ബോള്‍ട്ട്,പൊലീസ്,വയനാട്ടില്‍ നിന്നുള്ള വിദഗ്ദ്ധര്‍,ഡോഗ് സ്‌ക്വാഡ്,ഡ്രോണ്‍ ക്യാമറ സംഘം, ക്യാമറാ ട്രാപ്പ സംഘം,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഗോത്രവര്‍ ഗക്കാര്‍ ഉള്‍പ്പടെ 1200ഓളം പേരാണ് രണ്ട് ആഴ്ചകള്‍ നീണ്ട് നിന്ന തി രച്ചിലില്‍ പങ്കെടുത്തത്.ഇതിനിടെ തമിഴ്‌നാട് മുക്കൂര്‍ത്തി നാഷണ ല്‍ പാര്‍ക്കിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.എന്നാല്‍ യാതൊരു ഫലവുണ്ടാകാത്ത സാഹചര്യത്തിലാണ് സൈലന്റ് വാലി വനത്തി ല്‍ വിഗദ്ധരെ ഉള്‍പ്പെടുത്തിയുള്ള തിരച്ചിലില്‍ നിന്നും വനംവകുപ്പ് പിന്‍വാങ്ങിയത്.വാച്ചറെ കണ്ടെത്താനുള്ള പൊലീന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം മുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി റേഞ്ച് ഓഫീസിലെത്തി ജീവ നക്കാരില്‍ നിന്നും അന്വേഷണ സംഘ മൊഴി രേഖപ്പെടുത്തി യിട്ടുണ്ട്.