മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സ ര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡ ന്റിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമിക്കുന്നതായി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ വാര്‍ത്താ സമ്മേള നത്തില്‍ ആരോപിച്ചു.തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എ ന്‍ജിനീയര്‍ തസ്തകയിലേക്കു നിയമനം നടത്താനുള്ള കൂടിക്കാഴ്ചയി ല്‍ മുന്നിലെത്തിയ രണ്ടുപേരെ മറികടന്നാണ് നിയമിക്കാന്‍ ശ്രമം. ഇതിനായി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കത്ത് നല്‍കിയിട്ടു ണ്ടെന്നും ആരോപിച്ചു.
സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് തള്ളിയിരിക്കുകയാണ്.വികസന സ്റ്റാ ന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ അഭിമുഖ പാനലില്‍ ഉള്‍പ്പെടുത്തിയി ല്ലെന്നതാണ് മാര്‍ക്ക് ലിസ്റ്റ് തള്ളുന്നതിനുള്ള കാരണമായി പറയു ന്നത്.നേതാവിന്റെ ബന്ധുവിന് മൂന്നാം സ്ഥാനം ലഭിച്ചതിനാല്‍ ഈ കൂടിക്കാഴ്ചയിലെ മാര്‍ക്ക് ലിസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്ഥിരം സമിതി തീരുമാനിച്ചിരിക്കുകയാണ്.ഇന്റര്‍വ്യൂ പാനലിലെ അംഗങ്ങളെ നിയോഗിച്ചതിലും മാനദണ്ഡം പാലിച്ചിട്ടില്ലെന്നും ആ രോപിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു കോടിയുടെ പദ്ധതികള്‍ സ്പില്‍ ഓവറായതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെയ്ക്കാ നാണ് യുഡിഎഫ് അംഗങ്ങള്‍ ശ്രമിക്കുന്നത്.ഭരണസമതി യോഗം ചേരുമ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കി യോഗം അലങ്കോലപ്പെടുത്തുകയാണ് ചെയ്യുന്നത്.താന്‍ ഒപ്പിടാത്തത് കൊണ്ട് കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് കള്ളപ്രചാരണം നടത്തുകയാണ്. നാടി ന് ലഭിക്കേണ്ട വികസനം മുടക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണപക്ഷ അംഗങ്ങള്‍ക്ക് വിട്ടു നില്‍ക്കാനാകില്ലെന്നും ഉമ്മു സല്‍മ പറഞ്ഞു.