പാലക്കാട് : ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹ ചര്യത്തില്‍ ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് 30 ശതമാനത്തില്‍ താഴെയും ഡാമുകള്‍ സുരക്ഷിത അവസ്ഥയിലാണെന്നും ജില്ലാ ദു രന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കല ക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.സംസ്ഥാന,താലൂക്ക് തല, പോലീ സ് കണ്ട്രോള് റൂമുകള്‍ ജില്ലയില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു ണ്ട്.പോലീസ്, അഗ്നിരക്ഷാസേന, ഫോറസ്റ്റ് എന്നീ വകുപ്പുകള്‍ സജീവമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ്, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.