മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് ഒ രുക്കിയ സമ്മാന പദ്ധതിയിലെ നറുക്കെടുപ്പും അശ്വതി ഫോട്ടോ ഉടമ വി.നാരായണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാ ഫി മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കലും ക്ഷേത്രത്തിലെ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു.നറുക്കെടുപ്പ് ഫ്‌ളവേഴ്‌സ് ടിവി ടോപ് സിങ്ങര്‍ ഫെയില്‍ തീര്‍ത്ഥ സുഭാഷ് നിര്‍വഹിച്ചു. സ മ്മാന പദ്ധതിയിലെ ഒന്നാം സമ്മാനമായ ബുള്ളറ്റ് സുനില്‍കുമാറിന് ലഭിച്ചു.ഫോട്ടോഗ്രാഫി മത്സരത്തില്‍ സിനാന്‍ സിനുവിന് ഒന്നാം സമ്മാനം ലഭിച്ചു.പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോ ത്തമന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. പൂരാഘോ ഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്‍,ട്രഷറര്‍ പി ശങ്കരനാ രായണന്‍,കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!