കാഞ്ഞിരപ്പുഴ :മതിലില്‍ പടര്‍ന്ന് അരയാല്‍മരത്തിന്റെ വന്‍വേരു കള്‍ വിസ്മയ കാഴ്ചയാകുന്നു.കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലെ രണ്ടാം ഗേറ്റിനോട് ചേര്‍ന്ന മതിലിലാണ് വേരുകള്‍ മനോഹര കാഴ്ച യൊരുക്കുന്നത്.
30 വര്‍ഷത്തോളം പഴക്കമാണ് ആല്‍മരത്തിന് കണക്കാക്കുന്നത്. വര്‍ ഷങ്ങളായി മതിലിലെ ആല്‍മരത്തെ ശ്രദ്ധിക്കാറില്ലായിരുന്നു.കാട് വളര്‍ന്ന് നിന്ന മതിലിന് സമീപത്ത് തകരാറിലായ പഴയ ബോട്ടുക ളും മറ്റുമാണ് കൂട്ടിയിട്ടിരുന്നത്.ഇതെല്ലാം ചേര്‍ന്ന് മതിലിലൂടെ ഊര്‍ ന്നിറങ്ങിയ വേരുകളെ മറച്ചിരുന്നു.കഴിഞ്ഞ ദിവസം ഇതെല്ലാം ഓവ ര്‍സിയര്‍ എസ് ബിജുവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിറ്റേ ന്നാള്‍ തന്നെ ജീവനക്കാരുടെ നേതൃത്വത്തില്‍ സ്ഥലം വൃത്തിയാ ക്കിയപ്പോഴാണ് പ്രകൃതിയൊരുക്കി വച്ചിരിക്കുന്ന സുന്ദരമായ ചി ത്രം കണക്കെ വേരുകള്‍ മതിലിന് മുകളില്‍ നിന്നും മണ്ണിലേക്കാ ഴ്ന്നിറങ്ങിയത് കാണുന്നത്.
ഉദ്യാനത്തിലെത്തുന്നവര്‍ ഇപ്പോള്‍ വേരുകള്‍ക്കടുത്ത് നിന്നും സെല്‍ ഫിയെടുപ്പും തുടങ്ങിയിട്ടുണ്ട്.വേരിനുള്ളിലെ കരിങ്കല്ലുകളില്‍ പെ യിന്റടിച്ച് കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഉദ്യാന അധികൃതരു ടെ നീക്കം.