അലനല്ലൂർ: എം.എൽ.എയുടെ 2021-22 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീക രിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മാരിയമ്മൻ കോവിൽ കുത്തു കല്ലൻ റോഡ് നാടിനു സമർപ്പിച്ചു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ .എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഹംസ, നവാസ് ചോല യിൽ, യൂസഫ് ചോലയിൽ , ഹംസ കല്ലായി, അലവി കുത്തുകല്ലൻ, അഷറഫ് കല്ലായി, മൊയ്തു, നാസർ, മുഹമ്മദ്, പ്രേംകുമാർ പുന്തിയി ൽ, സുനിൽകുമാർ പുന്തിയിൽ തുടങ്ങിയവർ സംബന്ധിച്ചു.