മണ്ണാര്‍ക്കാട്: പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വമെടുക്കാന്‍ സാധി ക്കാതെ പോയ അറുപതു വയസ് കഴിഞ്ഞവരായ പ്രവാസികള്‍ക്ക് ഒറ്റത്തവണ അംശാദായം നല്‍കി ക്ഷേമനിധി അംഗത്വം നല്‍കണ മെന്ന് കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം സം സ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ മതേതര സ്വഭാവം തകര്‍ക്കുന്ന തരത്തിലുളള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.എസ്ഡിപിഐ,ആര്‍എസ്എസ് തുടങ്ങിയ വര്‍ഗീയ ശക്തികള്‍ ജനങ്ങളെ വര്‍ഗീയമായും ജാതീയമായും വേര്‍തിരിക്കു ന്നതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സമ്മേള നം ചൂണ്ടിക്കാട്ടി.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.പി.സൈതലവി അധ്യക്ഷനായി.ഏരിയ സെക്രട്ടറി ജോസ് മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രതിനി ധി യാഹു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സിപിഎം ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍,ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ്,കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ ഉമ്മര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.മജീദ് എന്നിവര്‍ സംസാരിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ സലീം അലനല്ലൂര്‍ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍: പി.പി മന്‍സൂര്‍ (പ്രസിഡന്റ്),മൊയ്തീന്‍ ആലിക്കല്‍,ഹമീദ് കുലുക്കംപാറ (വൈസ് പ്രസിഡന്റ്), ജോസ് മത്തായി (സെക്രട്ടറി),വിനോദ് കൃഷ്ണന്‍,മധു കരിമ്പനക്കല്‍ (ജോ യിന്റ് സെക്രട്ടറി),ഹമീദ് കൊടുന്നോട്ടില്‍ (ട്രഷറര്‍).