അലനല്ലൂര്‍:ബാലസംഘം വേനല്‍ തുമ്പി കലാജാഥക്ക് അലനല്ലൂരില്‍ വര്‍ണ്ണാഭമായ വരവേല്‍പ്പ് നല്‍കി.വാദ്യഘോഷങ്ങളോടെ നുറുകണ ക്കിന് കുട്ടികള്‍ കലാജാഥയെ എതിരേറ്റു. ജാഥാ സ്വീകരണം കെ.എ. സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.

യുവ കവി മധു അലനല്ലൂര്‍ മുഖ്യാഥിയായി പങ്കെടുത്തു.പി.എം. മധു മാസ്റ്റര്‍ അധ്യക്ഷനായി.സിപിഎം ഏരിയാ കമ്മിറ്റി അംഗം പി.മുസ്ത ഫ,വിഅബ്ദുള്‍ സലീം,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,ലോക്ക ല്‍ കമ്മിറ്റി അംഗങ്ങളായ പി.മോഹന്‍ദാസ്, പി.അബ്ദുള്‍ കരീം, പി. രാധാകൃഷ്ണന്‍,എന്‍.പി.മണികണ്ഠന്‍,എം.റംഷീക്ക്,മാലിനി,എന്‍.അനു,പി.ഭാസ്‌ക്കരന്‍,ബ്രാഞ്ച് സെക്രട്ടറിമാരായ പി.നജീബ്,പി. ഷെരീഫ്, എന്‍.സുനില്‍ദാസ്,എ. മനാഫ്,എന്‍.ആര്‍.മനോജ് ,കെ.ദാസ്‌ക്കരന്‍, എം.അബ്ബാസ്,വാര്‍ഡ് മെമ്പര്‍മാരായ വിജയലക്ഷ്മി, അശ്വതി തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

ജാഥാ ക്യാപ്റ്റന്‍ എ.യു. സനൂബ്,മാനേജര്‍ എം.എം.ബഷീര്‍,കോ – ഓര്‍ഡിനേറ്റര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജാഥക്ക് ആശംസ അറിയിച്ച് വിഷ്ണു അലനല്ലൂരിന്റെ പാട്ട് കുട്ടികള്‍ക്ക് ആവേശമായി. വിവിധ യൂണിറ്റുകളില്‍ നിന്ന് വന്ന ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികള്‍ സദസിന് ആസ്വാദനമേകി. ബാലസംഘം കണ്‍വീനര്‍ ടി.കെ.മന്‍സൂര്‍ സ്വാഗതവും കെ.പി .ഹരിദാസന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!