കോട്ടോപ്പാടം: പഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ടീച്ചര്‍മാര്‍ക്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി സമുചിതമായ യാത്ര യയപ്പ് നല്‍കി.

കൊടക്കാട്,കൊടുവാളിപ്പുറം,മേക്കളപ്പാറ,കൂമഞ്ചേരിക്കുന്ന്,പാറപ്പുറം അങ്കണവാടികളിലെ ടീച്ചര്‍മാരായ പി.രുഗ്മണി, കെ.സരസ്വ തി,കെ.പി ഹനീസ,പി.സി ഫാത്തിമ ബീവി,പി.പി സൈനബ എന്നി വര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. സേവന മികവിന് അംഗീകാരം ലഭിച്ച വി.ഇ.ഒ എം.ആര്‍ ആശയെ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റഫീന മുത്തനില്‍, ആ രോഗ്യ വിദ്യാസ ചെയര്‍പേഴ്സണ്‍ കെ.റജീന പഞ്ചായത്ത് അംഗങ്ങ ളായ ഒ. ആയിഷ,അബൂബക്കര്‍ നാലകത്ത്,കെ.വിനീത,കെ ടി അ ബ്ദുള്ള, സെക്രട്ടറി ടി.കെ ദീപു,സൂപ്പര്‍വൈസര്‍ പി.വിജയ ലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വിനോദ്,വി.ഇ.ഒ കെ. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!