മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മിനി വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാ ടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് 110 കെ.വി.സബ് സ്റ്റേഷന്‍ പരിസരത്ത് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.വൈദ്യുതി ഭവന്റെഉദ്ഘാടനം വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കും.അഡ്വ.എന്‍.ഷംസുദ്ധീന്‍ എം. എല്‍.എ അധ്യക്ഷത വഹിക്കും.എം.എല്‍.എമാരായ അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് ബിനു മോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.എസ്. ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, കെ. എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജ്കുമാര്‍, കെ.എസ്.ഇ.ബി സ്വാതന്ത്ര ഡയറക്ടര്‍ അഡ്വ. വി.മുരുകദാസ്, കെ.റ്റി.ഡി.സി ചെയര്‍മാന്‍ പി. കെ.ശശി, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ്മാരായ ഉമ്മുസല്‍മ, മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, തെങ്കര,കരിമ്പ,തച്ചമ്പാറ, കാരാ കുര്‍ശ്ശി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലന ല്ലൂര്‍, തച്ചനാട്ടുകര, അഗളി, പുതൂര്‍, ഷോളയൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ്മാരായ ഷൗക്കത്ത്, പി.എസ് രാമചന്ദ്രന്‍, നാരായണന്‍കുട്ടി, പ്രേമലത, സതി രാമരാജന്‍, ലക്ഷ്മിക്കുട്ടി, ജെസീന അക്കര, ലത മുള്ളത്ത്, സലിം മാസ്റ്റര്‍, അംബിക ലക്ഷ്മണ്‍, ജ്യോതി അനില്‍കുമാര്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ഗ്രാമ പഞ്ചായത്ത് അംഗം എം.ശ്രീകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതി നിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും
1.64 കോടി രൂപ ചെലവില്‍ 2020ലാണ് വൈദ്യുതി ഭവന്‍ നിര്‍മാണം തുടങ്ങിയത്.മൂന്ന് നിലകളിലായി ഏഴായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ വൈദ്യുതി വകുപ്പിന്റെ ഡിവിഷന്‍,സബ് ഡിവിഷന്‍,സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.നിലവില്‍ വാടക കെട്ടിടത്തിലാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്.കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഓഫിസുക ള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.മിനി വൈദ്യുതി ഭവന്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലുള്ള ഒരു ലക്ഷത്തി നാല്‍പതിനായിരം ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകും.സബ് സ്റ്റേഷനും,ഓഫിസുകളും അടുത്ത് വരുന്നത് കാരണം പ്രദേശത്തെ വൈദ്യുതി വിതരണവും, പുനസ്ഥാപനവും,മറ്റു വികസനപ്രവര്‍ത്ത നങ്ങളുടെയും ഏകോപനം കൂടുതല്‍ വേഗത്തില്‍ സാധ്യമാവുമെ ന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ മണ്ണാര്‍ക്കാട് എക്‌സി. എഞ്ചിനീയര്‍ എസ്.മൂര്‍ത്തി,അസി.എക്‌സി. എഞ്ചിനീയര്‍ ടി.ആര്‍.പ്രേംകുമാര്‍, സീനിയര്‍ സൂപ്രണ്ട് പി.കെ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു