മണ്ണാര്‍ക്കാട്:തൊഴില്‍ നിയമങ്ങളെ അട്ടിമറിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്‌സ് & വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സി.ഐ.ടി.യു. ജില്ലാ പ്രസി ഡന്റ്. പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.പി.ബി.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഹക്കീം മണ്ണാര്‍ക്കാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ സംഘടനാ റിപ്പോര്‍ട്ടും ശശി പല്ലാവൂര്‍ കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ വെച്ച് സമൂഹത്തില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആഗ്‌ന എ.സ് നായര്‍, എം. പുരുഷോത്തമന്‍, കെ.പി. അഷറഫ് എന്നിവരെ ആദരിച്ചു.ജില്ലാ കണ്‍വന്‍ഷന്‍ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സംഘാടനത്തിന് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.എന്‍.ആര്‍ ഉമാനാഥന്‍, കൃഷ്ണ കുമാര്‍, ജയരാജ്, കെ.പി അഷറഫ് ,ജയന്‍ വര്‍ണ്ണം,നീനു ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു. എം.പുരുഷോത്തമന്‍ സ്വാഗതവും മാധവന്‍ നന്ദിയും പറഞ്ഞു.