കോട്ടോപ്പാടം:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേ ധങ്ങളെ അടിച്ചമര്‍ത്തുന്ന അധികാരികളുടെ നടപടിക്കെതിരെ പൗരത്വം ഔദാര്യമല്ല ജന്‍മാവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തി എസ്എസ്എഫ് അലനല്ലൂര്‍ ഡിവിഷന്‍ കമ്മിറ്റി കോട്ടോപ്പാടത്ത് പ്രതിഷേധ പ്രകടനം നടത്തി. എന്‍.പി മുഹമ്മദ് ഫായിസ് മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. എസ്എസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി ജാഫര്‍ കുമഞ്ചേരിക്കുന്ന്, ഡിവിഷന്‍ പ്രസിഡന്റ് ഹുസൈന്‍ സഖാഫി,ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഹകീം കൊമ്പാക്കല്‍ക്കുന്ന്,സെക്രട്ടറിമാരായ അജ്മല്‍ കുമഞ്ചേരി ക്കുന്ന്,നവവി അലനല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡിവിഷന്‍ പരിധിയിലുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.