വടക്കഞ്ചേരി: സംസ്ഥാനത്ത് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമ രാമത്ത്, വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ റഞ്ഞു. പുനര്‍നിര്‍മ്മിക്കപ്പെട്ട മംഗലം പാലം, മംഗലം ഓള്‍ഡ് എന്‍. എച്ച്. റോഡ്, വടക്കഞ്ചേരി ബസാര്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണജനതയക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുകയാണ് സര്‍ ക്കാര്‍ ലക്ഷ്യം. പശ്ചാത്തല വികസനം പരമപ്രധാനമാണ്. വികസന ത്തിന്റെ സൂചകമാണ് പശ്ചാത്തല വികസനം. പശ്ചാത്തലവികസ നത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാനപ്രശ്‌നം വാഹനപ്പെരുപ്പമാ ണ്. ദേശീയപാത വികസനം സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്ത മാണ്. എല്ലാദിവസവും ദേശീയപാതയുടെ പണി നിരീക്ഷിക്കാന്‍ മ ന്ത്രിയുടെ ഓഫീസില്‍ ഒരാള്‍ക്ക് ചുമതല നല്‍കിട്ടുണ്ട്. മാസത്തി ല്‍ മൂന്ന് തവണ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പദ്ധതിയുടെ റിവ്യൂ യോഗം ചേരുന്നുണ്ട്. വകുപ്പ് മന്ത്രി മാസത്തില്‍ ഒരിക്കല്‍ യോഗത്തി ല്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നു ണ്ട്. കഠിന ശ്രമമാണ് ഇതിനായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ആറുമീറ്റര്‍പാതയില്‍ 45 മീറ്റര്‍ വീതിയില്‍ പാത പൂര്‍ത്തിയാക്കും. ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നഷ്ടപരിഹാരത്തുകയുടെ തുകയുടെ 25 ശതമാനം സംസ്ഥാനം നല്‍കുന്നുണ്ട് . 5500 കോടി സര്‍ക്കാര്‍ ഇതിനായി ചിലവാക്കി. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഏത് സര്‍ക്കാരിന്റെതായാലും നടപ്പിലാക്കിയാല്‍ അത് നാടിനും ജനങ്ങള്‍ക്കും. ഗുണമാണ് അത്തരത്തിലാണ് കുതിരാന്‍ തുരംഗം തുറന്നത്. പാലക്കാട് ഏറെ പ്രതീക്ഷയോടെ കാണുന്ന മലയോര ഹൈവേയുടെ ഡി.പി.ആര്‍. തയ്യാറായതായും മന്ത്രി പറഞ്ഞു.
പി.പി.സുമോദ് എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ആലത്തൂര്‍ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, കെ. എല്‍.രമേഷ്, ജില്ലാപഞ്ചായത് അംഗം അനിത പോള്‍സണ്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.