മണ്ണാര്‍ക്കാട്: ഹയര്‍ സെക്കണ്ടറിയില്‍ കോടതി വിധി നടപ്പിലാക്കി അനധ്യാപിക തസ്തിക അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.അനധ്യാപക-വിദ്യാര്‍ത്ഥി അനു പാ തം കാലോചിതമായി പരിഷ്‌കരിക്കുക,പങ്കാളിത്ത പെന്‍ഷന്‍ നിര്‍ ത്തലാക്കുക,ക്ലാര്‍ക്കുമാരുടെ ഗ്രേഡ് സ്‌കെയില്‍ മുന്‍കാല പ്രാബ ല്യം അനുവദിക്കുക,തടഞ്ഞു വെച്ച ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കു ക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി ല്ലാ പ്രസിഡന്റ് എം.കെ മുഹമ്മദാലി അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് എന്‍.വി മധു മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസി ഡന്റ് പി.സി താഹിര്‍ തങ്ങള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസി ല്‍ നിന്നും വിരമിക്കുന്നവരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ ത്ഥികളെയും ആദരിച്ചു.മുന്‍ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ കൊളമ്പന്‍, ഡിഇഒ സൂപ്രണ്ട് അജിത്ത്,വിവിധ അധ്യാപക സംഘടനാ നേതാക്ക ളായ ഹമീദ് കൊമ്പത്ത്,കെ.കെ.മണികണ്ഠന്‍,എ.ജി അജു,ഫഹദ് കൊമ്പത്ത്,കെ.പി അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി വൈ നസീര്‍ സ്വാഗതവും ട്രഷറര്‍ പി.എം.ജയകുമാര്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികള്‍: വൈ.നസീര്‍ (പ്രസി ഡന്റ്),പി.സി.താഹിര്‍ തങ്ങള്‍ (വൈ.പ്രസി),പി.എം ജയകുമാര്‍ (സെക്രട്ടറി),പി.സജീവ് (ജോ.സെക്രട്ടറി),വി.വിനോദ് (ട്രഷറര്‍).