കുമരംപുത്തൂര്‍: പാചക വാതക വിലവര്‍ധനവിനെതിരെ വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്.ഗ്യാസ് സിലിണ്ടര്‍ വിലവര്‍ധന കഞ്ഞികുടി മുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി വിറക് വിതരണം ചെയ്തും സമരം നടത്തി.സിലിണ്ടറില്‍ ചെരുപ്പുമാലയണിയിച്ചും പ്രതിഷേധിച്ചു. കല്ല്യാണക്കാപ്പ് സെന്ററില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.അന്‍വര്‍ ആമ്പാടത്ത്,കെ.പി.ഹംസ,വി.പി ശശി കുമാര്‍,തോമസ് മാസ്റ്റര്‍,ആഷിക്ക് വറോടന്‍,അസീര്‍ വറോടന്‍, ഷമീര്‍ ബാബു പൊതുവപ്പാടം,ജാസീര്‍ ചെമ്പന്‍,നിസാര്‍ മൈലാ മ്പാടം,ഹമീദ് ചങ്ങലീരി,വേലായുധന്‍,അസീസ്,ഉമ്മര്‍ മൈലാമ്പാ ടം,ജംഷാദ് കല്ല്യാണക്കാപ്പ്,നസറു അലനല്ലൂര്‍,സാജി എന്നിവര്‍ സംബന്ധിച്ചു.