ഷോളയൂര്‍: പഞ്ചായത്ത് പരിധിയിലെ 35 വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.പഴകിയതും കാലാവധി കഴി ഞ്ഞതുമായ മത്സ്യങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ പി ടി ച്ചെടുത്ത് നശിപ്പിച്ചു.മൂന്ന് സ്ഥാപനങ്ങള്‍ക്ക് നടത്തിപ്പിലെ ന്യൂനത കള്‍ പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കി.ലൈസന്‍സ് ഇല്ലാ തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടിയ ന്തിരമായി എടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.വരും ദിവസങ്ങ ളില്‍ കൂടുതല്‍ പരിശോധനയും കര്‍ശനമായ നടപടികള്‍ ഉണ്ടാകു മെന്ന് ഷോളയൂര്‍ ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ഓഫീസ ര്‍ ഡോ.മുഹമ്മദ് മുസ്തഫ അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രംജിത്ത്, ലാലു, ഗോപ കുമാര്‍, ഇന്ദിര, നീതു, ഉമ എന്നിവര്‍ പങ്കെടുത്തു.