മണ്ണാര്‍ക്കാട്:അറബ് രാജ്യങ്ങളിലെ പട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണന മേഖലയില്‍ ഇടപെടുന്നതിനും ഇതര വ്യവസായ വാണി ജ്യ ആവശ്യങ്ങള്‍ക്കും ലോകത്തെ എല്ലാ വന്‍കിട രാജ്യങ്ങളും അറ ബിഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത് അറബി ഭാഷയുടെ ആധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ പുതുതലമുറ തയ്യാറാവണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മുന്‍ തലവനും ഇസ്ലാമിക് ചെയര്‍ ഡയറക്ടറുമായ ഡോ. എ. ഐ. റഹ്മത്തുല്ല പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം അന്താ രാഷ്ട്ര അറബി ഭാഷ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പും വ്യാപകമായി അറബിഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുമ്പോള്‍, പരമ്പരാഗതമായി അറബി ഭാഷയും ചരിത്രവും പഠിക്കുവാന്‍ അവസരം ലഭിക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ അതിനോട് വിമുഖത കാണിക്കുന്നത് ആശാസ്യ മല്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. . പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച അറബിക് എക്‌സിബിഷന്‍ കല്ലടി കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സെയ്താലി ഉദ്ഘാടനം ചെയ്തു . കാലിക്കറ്റ് സര്‍വ്വക ലാശാല അറബിക് വിഭാഗം പ്രൊഫസര്‍ ഡോ. പി. ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. റസീന.എ അധ്യക്ഷതവഹിച്ചു. കോളേജ് അറബിക് വിഭാഗം ഹെഡ് പ്രൊഫ. ഫാത്തിമ ഫൗസിയ, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം ഹെഡ് ഡോ.ടി. സൈനുല്‍ ആബിദ്, പ്രൊഫ. ശിഹാബ് എ.എം. ഡോ. ഫൈസല്‍ ബാബു, സി കെ മുഷ്താഖ് അലി, ബാഹിര്‍ അബ്ദു റഹീം.സി, അയ്യൂബ് പുത്തനങ്ങാടി, ജുവൈരിയ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാര വാഹി കളായ ഫായിസ് എസ്.ജെ. ജുനൈദ് കെ. മുഹമ്മദ് സലീം വി.ടി. എന്നിവര്‍ സംസാരിച്ചു.