അലനല്ലൂര്‍: സാമുദായിക ഐക്യവും സാമൂഹിക സുരക്ഷയും ഉറ പ്പുവരുത്തുന്നതിനുള്ള പരിശ്രമം വലിയ പുണ്യപ്രവൃത്തിയാണെന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ ഈദുല്‍ ഫിത്വര്‍ വിശ്വാസികള്‍ക്ക് പ്രചോ ദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജി ല്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി അഭിപ്രായപ്പെട്ടു.ദാറുല്‍ ഖുര്‍ ആനിനു കീഴില്‍ കോട്ടപ്പള്ള സലഫി നഗറില്‍ സംഘടിപ്പിച്ച എട ത്തനാട്ടുകര ഈദ് ഗാഹില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേ ഹം.വിവിധ മതസ്ഥര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി വര്‍ഗീയ ധ്രുവീ കരണത്തിന് ബോധപൂര്‍വ്വം ശ്രമം നടത്തുന്നത് അതീവ ജാഗ്രതയോ ടെ കാണണം.നിയമം കൈയ്യിലെടുത്ത് അക്രമം നടത്തുന്നതും, മനു ഷ്യജീവന്‍ അപഹരിക്കുന്നതും ഇസ് ലാം ശക്തമായി എതിര്‍ക്കുന്ന പ്രവര്‍ത്തിയാണെന്നും ഖത്തീബ് ഈദ് സന്ദേശത്തില്‍ പറഞ്ഞു. സ്ത്രീകളും, കുട്ടികളും അടക്കം നൂറുക്കണക്കിനു പേര്‍ പ്രാര്‍ഥനയി ല്‍ പങ്കെടുത്തു.കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും മധുര വിതരണവുമുണ്ടായി.