അലനല്ലൂര്‍: അമിത് ഷായും മോദിയും പയറ്റുന്നത് ഇറ്റലിയില്‍ മുസോലിനി നടത്തിയ അതേ നയമാണെന്നും ജാതീയമായി വിഭ ജിച്ച് രാജ്യത്തെ മതാധിഷ്ഠിതമാക്കാനുള്ള ബി.ജെ.പിയുടെ വ്യാമോ ഹം ജനാധിപത്യ മതേതര വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കു മെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുസ്ലിം ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ കര്‍ക്കിടാംകുന്നിലെ ഉണ്ണിയാല്‍, ആലുങ്ങല്‍, നല്ലൂര്‍പ്പു ളളി വാര്‍ഡുകള്‍ക്കായി സംയുക്തമായി സംഘടിപ്പിച്ച ‘ഒരുക്കം 2020’ മുസ് ലിം ലീഗ് ഏകദിന പഠന ക്യാമ്പും ഗ്ലോബല്‍ കെ.എം.സി.സി കര്‍ക്കിടംകുന്ന് വിഷന്‍ 2019 സമാപനവും ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ ഭേദഗതി നിയമം മുസ്ലിം മതത്തിന്റെ പ്രശ്‌നമല്ല. രാജ്യത്തെ മതേതര വിശ്വാസികളുടെ പ്രശ്‌നമാണ്. ബില്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിഷന്‍ 2020 തിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി. പി.അബ്ദുപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല വിവിധ ധന സഹായ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമഗലം പ്രമേയപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഹംസ, മേഖല പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജനറല്‍ സെക്രട്ടറി യൂസഫ് പാക്കത്ത്, ടി.ഹംസ, എം.കെ ബക്കര്‍, എ.മുഹമ്മദാലി, യുസഫ് മിഷ്‌ക്കാത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ഗ്രാമ പഞ്ചായത്തംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍, മുഹമ്മദ് അഷറഫ് എന്ന ഇണ്ണി, പി.കെ മുസ്തഫ മാസ്റ്റര്‍, സൈനുദ്ധീന്‍ ആലായന്‍, വി.അബ്ദു ഹാജി, പി.പി.എച്ച് അബ്ദുല്ല ഹാജി, എ. മുസ്തഫ, സി.ടി ബഷീര്‍ എന്ന ബണ്ണി, ഇ.എം അഷ്‌റഫ്, ടി.പി ഷാജി, സി.ഹംസ മാസ്റ്റര്‍, ഷിഹാബ്, സത്താര്‍ കമാലി, പെരുമ്പയില്‍ ഷൗക്കത്ത്, അന്‍വര്‍, അഡ്വ. ഷബീര്‍, അഡ്വ.കെ.കെ നാസര്‍, ടി.നാസര്‍, കെ.ഉസ്മാന്‍, കെ.ഗസാലി, ടി.ഉണ്ണീന്‍കുട്ടി എന്നിവര്‍ സംബസിച്ചു.