അലനല്ലൂര്‍:എടത്തനാട്ടുകരയിലെയും പരിസര പ്രദേശങ്ങളിലും അരങ്ങേറിയ മോഷണ കേസുകളിലെ പ്രതികളെ ഉടന്‍ പിടികൂട ണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കും അലനല്ലൂര്‍ പഞ്ചായത്തംഗം സി മുഹമ്മദാലി പരാതി നല്‍കി.പ്രദേശത്തെ മോഷണ കേസുകളിലെ അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് പരാജയമായതോടെ ഉന്നത ഏജന്‍സി കേസ് ഏറ്റെടുത്ത് അന്വേഷ ണം നടത്തണമെന്നാവശ്യപ്പെട്ടാണ് മുണ്ടക്കുന്ന് വാര്‍ഡംഗമായ മുഹമ്മദാലി നാടിന്റെ ഭീമഹര്‍ജി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറിയത്. മോഷ്ടാക്കളെ പിടികൂടാന്‍ നടപടിയെടുക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതായി മുഹമ്മദാലി പറഞ്ഞു. അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലയില്‍ ഒരു വര്‍ഷത്തിലധികമായി മോഷണം തുടര്‍ക്കഥയാണ്.ഇതിനകം 25ലധികം കവര്‍ച്ചകളാണ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയത്.മുണ്ടക്കുന്ന് ശ്രീധരന്റെ വീട്ടിലാണ് ഏറ്റവും ഒടുവില്‍ മോഷണം നടന്നത്. 5,400 രൂപ കളവ് പോയതായാണ് പരാതി.ഒട്ടുമിക്ക കേസുകളും നാട്ടുകല്‍ പോലീസും ചുരുക്കം ചിലത് മേലാറ്റൂര്‍ പോലീസുമാണ് അന്വേഷണം നടത്തിയത്. കവര്‍ച്ച നടന്ന് കഴിയുമ്പോള്‍ പോലീസ്,ഡോഗ് സ്‌ക്വാഡ്, വിരല ടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ തെളിവുകള്‍ ശേഖരിച്ച് പോകുന്നതല്ലാതെ ഒരു കേസിനും ഇന്ന് വരെ ഒരു തുമ്പ് പോലും കണ്ടെത്താന്‍ പോലീസിനാകാത്തത് പ്രദേശവാസികളില്‍ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.