കോട്ടോപ്പാടം:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് കൊടക്കാട് ജനകീയ സമിതി ബഹുജന റാലിയും സംഗ മവും നടത്തി.എന്‍ മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സി.കെ. അബ്ദുല്‍ അസീസ്,സിദ്ധീഖ് സഖാഫി അരിയൂര്‍,മുഹമ്മദാലി അന്‍സാരി,എന്‍.റസാഖ് ഫൈസി,അസൈനാര്‍ മാസ്റ്റര്‍,കെ അബൂബക്കര്‍ മാസ്റ്റര്‍,എന്‍ മുസ്തഫ,മണ്ണില്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.റാലിയിലും സംഗമത്തിലും ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.