കാഞ്ഞിരപ്പുഴ: മണ്ടക്കുന്ന് പൊറ്റശ്ശേരി ഈസ്റ്റ് ഗവ എല്‍പി സ്‌കൂളി ലെ പുതിയ ക്ലാസ് റൂം ഉദ്ഘാടനം എംഎല്‍എ കെവി വിജയദാസ് നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ലാസ്സ് റൂമിന്റെ പണി പൂര്‍ത്തീ കരിച്ചത്.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മനു.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് മുഖ്യാതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണീ രാധാകൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി.മൊയ്തു ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ നുസ്രത്ത് ചെപ്പോടന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ വിനീഷ് കൃഷ്ണകുമാരി, മുന്‍ വാര്‍ഡ് മെമ്പര്‍ ജോയ് ജോസഫ്,പി.ടി.എ പ്രസിഡണ്ട് കെ.ആര്‍.രാമകൃഷ്ണന്‍, കെ.എ.വിശ്വനാഥന്‍ മാസ്റ്റര്‍, എം.ടി. ജോസഫ്, കെ.ലിലീപ്കുമാര്‍, എം.എ.ജോയ്, നിസാര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.സംഘാടക സമിതി ചെയര്‍മാന്‍ പി കെ വിജയന്‍ മാസ്റ്റര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ അംബിക ടി നന്ദിയും പറഞ്ഞു.