മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലി നെതിരെ മണ്ണാര്‍ക്കാട് നജാത് ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി.വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ മുഹമ്മദ് ഗിസാന്‍,ആദില്‍,മുഹമ്മദ് അസ്ലം,റഹീസുദ്ധീന്‍,മുഹമ്മദ് സഫ്വാന്‍,ഫസലു റഹ്മാന്‍,മുഹ്‌സിന്‍ അധ്യാപകരായ ഹംസ, നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി വിദ്യാര്‍ഥികള്‍ പ്രകടനത്തില്‍ അണിനിരന്നു.