തച്ചനാട്ടുകര: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷംരൂപ വിനിയോഗിച്ച് കോണ്‍ ഗ്രീറ്റ് ചെയ്ത് നവീകരിച്ച വാഴേക്കാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രം റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്മാന് എന്‍ സൈതലവി ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സൈലാബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി ടി സിദ്ധീഖ്, എം സി രമണി, ക്ഷേത്രം പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ഹംസ മാസ്റ്റര്‍, മണ്ഡലം ലീഗ് സെക്രട്ടറി കെ പി കുഞ്ഞിമുഹമ്മദ്, കെ എം സി സി നേതാവ് നാസര്‍ അണ്ണാന്‍തൊടി, കരീം ഹാജി, സൈതലവി കെ പി, കെ കമ്മു പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം മാസ്റ്റര്‍, കബീര്‍ അണ്ണാന്‍തൊടി എം സി അയ്യപ്പന്, സൈനുദ്ധീന്‍ കണ്ടപ്പാടി, തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രം സെക്രട്ടറി പ്രൊഫസര്‍ കൃഷ്ണന് കുട്ടി സ്വാഗതവും രഘു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.