അലനല്ലൂര്‍: തകര്‍ന്ന് കിടക്കുന്ന മുറിയക്കണ്ണി-കൊടുവാരിശ്ശി റോ ഡിന് ഒടുവില്‍ ശാപമോക്ഷം.റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരി ച്ചു.തിരുവിഴാംകുന്നുമായി മുറിയക്കണ്ണിയെ ബന്ധിപ്പിക്കുന്ന ഈ പാത പത്ത് വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുകയായിരു ന്നു.രണ്ട് വര്‍ഷം മുമ്പ് റോഡിനായി അനുവദിച്ച ഫണ്ട് വകമാറ്റിയ തിനാല്‍ പ്രവൃത്തികള്‍ നടന്നില്ല.പിന്നീട് 2021-22 സാമ്പത്തിക വര്‍ഷ ത്തിലെ പശ്ചാത്തല മേഖല വികസനത്തില്‍ റോഡ് പ്രവൃത്തി പ ഞ്ചായത്ത് ഉള്‍പ്പെടുത്തുകയായിരുന്നു.റോഡ് ഗതാഗത യോഗ്യമായ തിന്റെ ആഹ്ലാദത്തിലാണ് മുറിയക്കണ്ണി നിവാസികള്‍. പുനരു ദ്ധീകരിച്ച റോഡ് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെ യ്തു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് യൂസുഫ് പുല്ലിക്കുന്നന്‍ അധ്യക്ഷനാ യി. അബ്ബാസ് കൊങ്ങത്ത്, നുസൈബുദീന്‍ ആലിക്കല്‍, അനീസ് തയ്യില്‍, ഫിറോസ് തയ്യില്‍, ഷൗക്കത്ത് പൂതാനി, തയ്യില്‍ കോയ ഹാജി എന്നിവര്‍ സംസാരിച്ചു.