അലനല്ലൂര്‍ : ചളവമൈത്രി ലൈബ്രറിയുടെ 38-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗ മായി എന്റെ വായനശാല സമഗ്ര അംഗത്വ കാംപെയിന് തുടങ്ങി. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി ടി.കെ അഷ്റഫ് അംഗത്വം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.അബ്ദുല്‍ റഫീക്ക് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത്, വി.സി മുഹമ്മദാലി, സി.പ്രതീഷ്, എം.കൃഷ്ണകുമാര്‍, കെ.സേതുമാധവന് എന്നിവര്‍ സംസാരിച്ചു.