അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് വട്ടമണ്ണപ്പു റം എ.എം.എ ല്‍.പി സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പ്യൂരിഫയര്‍ പ ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠ ത്തൊടി വിദ്യാലയത്തിന് സമര്‍പ്പിച്ചു.പി ടി എ പ്രസിഡണ്ട് റസാഖ് മംഗലത്ത് അധ്യക്ഷയായി. മുന്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് റഹ്മ ത്ത് മഠത്തൊടി,പി.ടി. എ വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ മാമ്പ ള്ളി, അയ്യൂബ് മുണ്ടഞ്ചേരി, പ്രധാനാധ്യാപകന്‍ സി. ടി മുരളീധരന്‍, മുന്‍ പഞ്ചായത്ത് അംഗം സി മുഹമ്മദാലി, പി.രവിശങ്കര്‍, ആസിം ബിന്‍ ഉസ്മാന്‍, ഷാഹിദ് സഫര്‍,ഷാഹിന സലീം, കെ. ഹബീബ, കെ. മിന്നത്ത്,ശബാന ഷിബില, ബേബിസല്‍വ, ഷംന,സൗമിയ, അനിത, അജിത, മുബീന എന്നിവര്‍ സംബന്ധിച്ചു