മണ്ണാർക്കാട് : വിവിധ തലങ്ങളിൽ ശോഭിച്ച പ്രതിഭക ൾക്ക് നാടിൻ റെ ആദരം ഒരുക്കി കുമരംപുത്തൂർ കുളപ്പാടം പുലരി ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദ സ്സ് ശ്രദ്ദേയമായി. നാടക രംഗത്ത് അര നൂറ്റാണ്ട് പൂർത്തീകരിച്ച കെ. പി. സ്. പയ്യനടം, മികച്ച ഐ.സി. ഡി. സ് സൂപ്പർവൈസർ അവാർഡ് നേടിയ ലതാകുമാരി, മിസ്റ്റർ കേരള ആയി തിരഞ്ഞെടുക്കപ്പെട്ട പ്ര ശാന്ത് നാവായത്ത്, പവർ ലിഫ്റ്റിങ് ഇന്ത്യൻ ടീം ലേക്ക് തിരഞ്ഞെടു ക്കപെട്ട അനഘ അരിമ്പത്തൊടി തുടങ്ങിയവരെയാണ് ആദരിച്ചത് . കൂടാതെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ A+ നേടിയവർ, എൽ എസ് എസ് – യു എസ് എസ് വിജയികൾ, ഗുസ്തി മത്സരത്തിൽ മികച്ച പ്രകടനം നടത്തിയവർ,ദുരന്തമുഖത്തു രക്ഷാ പ്രവർത്തനം നടത്തുന്നവർ എന്നിവരെയും അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കൊൽകളത്തിൽ ഉദ്ഘടനം ചെ യ്‌തു. ക്ലബ്ബ് പ്രസിഡണ്ട് മുജീബ് മല്ലിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ലഷ്മികുട്ടി സ്നേഹോപഹാരങ്ങ ൾ നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹരിദാസൻ, ഷീജ, ലൈബ്രറി നേതൃ സമിതി കൺവീനർ രമേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ശങ്കര നാരായണൻ സ്വാഗതവും സിദിക്ക്മല്ലിയിൽ നന്ദി യും പറഞു.