അലനല്ലൂര്‍: സര്‍ക്കാരിന്റെ സഹകരണ അംഗ സമാശ്വാസ നിധി പ ദ്ധതിയില്‍ ധനസഹായ വിതരണം ആരംഭിച്ച് അലനല്ലൂര്‍ സഹകര ണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി.പരാലിസിസ് ബാധിച്ച് തളര്‍ന്നു കിടക്കുന്ന ദാസന്‍ അമ്പാഴത്തിലിന് സഹായമെത്തിച്ചാണ് സംഘ ത്തിന് കീഴില്‍ ധനസഹായ വിതരണം തുടങ്ങിയത്.സംഘം അഡ്മി നിസ്ട്രേറ്റര്‍ രവീന്ദ്രന്‍,സെക്രട്ടറി ഒ.വി.ബിനേഷ്,അക്കൗണ്ടന്റ് ടി. ആര്‍ രോഹിത് എന്നിവര്‍ ചേര്‍ന്ന് ധനസഹായം കൈമാറി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അവശരായ മുന്‍കാല സഹകാരികള്‍ക്ക് വേണ്ടിയാണ് സമാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായം അനുവദിക്കുന്നത്.ക്യാന്‍സര്‍, വൃക്കരോഗം, ഗുരുതര കരള്‍ രോഗം,വൃക്ക മാറ്റി വെയ്ക്കല്‍,കരള്‍ മാറ്റി വെയ്ക്ക ല്‍,ഹൃദയ ശസ്ത്രക്രിയ,എച്ച്ഐവി,അപകടത്തില്‍പ്പെട്ട് കിടപ്പിലാ യവര്‍,മാതാപിതാക്കള്‍ മരിച്ച് പോവുകയും അവര്‍ എടുത്ത വായ്പ യ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ ക്കാണ് പദ്ധതിയില്‍ സഹായം അനുവദിക്കുന്നത്.അതത് സംഘങ്ങ ള്‍ മുഖാന്തിരമാണ് ധനസഹായം ലഭ്യമാക്കുന്നത്.നിലവില്‍ ഇത്തരം രോഗം ബാധിച്ച് ബുദ്ധിമുട്ടുന്ന സംഘത്തിന് കീഴിലെ എല്ലാ എ ക്ലാസ് അംഗങ്ങള്‍ക്കും ധനസഹായത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി യതായി സംഘം സെക്രട്ടറി ഒ.വി.ബിനേഷ് അറിയിച്ചു.