പാലക്കാട്: ‘തെളിനീരൊഴുകും കേരളം’ പദ്ധതിയുടെ ജില്ലാതല പ്രച രണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ അഭിജി ത്ത്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാ ണ്‍കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സംയുക്തമായി ‘തെളിനീരൊഴുകും നവകേരളം’ ലോഗോയുടെ പ്രകാശനം ജില്ലാപ്ലാനിംഗ് ഓഫീസര്‍ക്ക് നല്‍കി നി ര്‍വ്വഹിച്ചു. ‘തെളിനീരൊഴുകും നവകേരളം’ ബ്രോഷര്‍ പ്രകാശനം ജില്ലാ കലക്ടര്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നവകേരളം കര്‍ മ്മപദ്ധതി പ്രവര്‍ത്തനമാര്‍ഗ്ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭ രണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവകേരളം രണ്ട് മാസ്‌കോട്ട് പ്ര കാശനം ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച തെളിനീരൊഴുകും നവകേരളം മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ സംയോ ജിപ്പിച്ച് ജില്ലാതല ജലസമിതി രൂപീകരിക്കുകയും, ജില്ലാതല ക്യാമ്പ യിന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിച്ചു. സംസ്ഥാന ത്തെ എല്ലാ തരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംര ക്ഷിക്കുന്നതിനും വ്യത്തിയോടെയും ശുചിത്വത്താടെയും നിലനിര്‍ ത്തുന്നതിനുമായി ‘ തെളിനീരൊഴുകും നവകേരളം’ എന്നപേരില്‍ ഒരു ബൃഹത് ക്യാമ്പയിന്‍ നവകേരളം കര്‍മ്മപദ്ധതി – 2 ന്റെ ഭാഗ മായി ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പരിപാടിയുടെ തുടര്‍ച്ചയായു മാണ് സംഘടിപ്പിക്കുന്നത്.
ലോക ജലദിനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ഹരിതകേരളം മിഷന്റെ യും ശുചിത്വമിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പു കളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതു യി ടങ്ങളിലും മലിനജല സംസ്‌കരണത്തിനും കക്കൂസ്, മാലിന്യ നിര്‍ മ്മാര്‍ജ്ജനത്തിനും ഖരമാലിന്യ സംസ്‌കരണത്തിനും ശാസ്തീയ സം വിധാനങ്ങളൊരുക്കി ജലം സ്രോതസ്സുകളിലെക്കുള്ള മാലിന്യ നി ക്ഷേപം ഇല്ലാതെയാക്കി ജലശുചിത്വത്തില്‍ സുസ്ഥിരത കൈവരി ക്കുക അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.