പാലക്കാട് :നഗരത്തിൽ വീണ്ടും ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തി പ്പിക്കാതെ യാത്രക്കാരിൽ നിന്നും അമിത വാടക ഈടാക്കുന്നു എന്ന വ്യാപക മായി പരാതി ഉയർന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നഗരത്തിന്റെ വിവിധ ഭാഗ ങ്ങളിൽ ഡിസംബർ 13ന് നടത്തിയ പരിശോധനയിൽ 141 ഓട്ടോ റിക്ഷ കൾക്കെതിരെ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നട ത്തിയ തിനും 9 പഞ്ചായത്ത് പെർമിറ്റുള്ള ഓട്ടോറിക്ഷകൾ നഗര ത്തിൽ സർവീസ് നടത്തിയതിയതിനുമെതിരെ നടപടിയെടുത്തു. പിഴ യിനത്തിൽ 29000 രൂപ ഈടാക്കിയതായി ഇൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.ശിവകുമാർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സിവിൽ പോലീസ് ഓഫീസർമാരും സിവിൽ ഡ്രെസ്സിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ പി. ശിവകുമാർ, നോർത്ത് സി ഐ ഷിജു എബ്രഹാം സൗത്ത് സി ഐ ജ്യോതി ചന്ദ്രൻ ട്രാഫിക് എസ്.ഐ മുഹമ്മദ് കാസിം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന .