കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ കാരാപ്പാടം വാര്‍ഡില്‍ മൈലാംപാടം ജംഗ്ഷനിലുള്ള പ്രവര്‍ത്തനരഹിതമായ തെരുവ് വിളക്ക് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കാരാപ്പാടം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡ ന്റിന് നിവേദനം നല്‍കി. കഴിഞ്ഞ അഞ്ച് മാസത്തോളമായി തെരുവ് വിളക്ക് കത്തുന്നില്ല.ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി.വന്യമൃഗങ്ങളടക്കം വിഹരിക്കുന്ന കേന്ദ്രമാണ് കാരാ പ്പാടം മലയോര മേഖല. അത് കൊണ്ട് തന്നെ എത്രയും വേഗം തെരുവ് വിളക്കിന്റെ കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും കോണ്‍ഗ്രസ് കമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു.