എടത്തനാട്ടുകര:ജനുവരി മുന്നിന് തുടക്കം കുറിക്കുന്ന ഏഴാമത് ചാലഞ്ചേഴ്‌സ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ സീസ ണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും സംവി ധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് മാത്യു നിര്‍വ്വ ഹിച്ചു.ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ഓ.പി ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി നസീര്‍.പി,അബ്ദുല്ല പി, മാസ്‌ക് ഫുഡ് വേര്‍ മാനേജ്‌മെന്റ് അംഗങ്ങളായ നജീബ് തവളപ്പാറ,അബ്ദുറഹ്മാന്‍ കൈപ്പള്ളി, ഷബീര്‍.കെ,ഹബീബ് റഹ്മാന്‍ എം.പി,ബഷീര്‍ ചാലിയന്‍,എന്നിവര്‍ സംബന്ധിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മേള ഒരു മാസക്കാലം നീണ്ടു നില്‍ക്കും.എടത്തനാട്ടുകര സ്‌കൂള്‍ മൈതാനി യിലാണ് മേള നടക്കുന്നത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ 24 ടീമുകളാണ് മത്സരിക്കുന്നത്. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മേഖ ലയിലെ പ്രമുഖ വ്യക്തികള്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!