അലനല്ലൂര്‍:കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം അലനല്ലൂര്‍ പാലക്കാഴി ബ്ലെയ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 29-മാത് കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങില്‍ വിവിധ മേഖല കളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, മോഹനന്‍, എന്‍. ഉമ്മര്‍ ഖത്താബ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് വി. അജിത്ത്കുമാര്‍, എ.കെ.എഫ്.എ ജില്ലാ ഭാരവാഹികളായ ഫിഫ മുഹമ്മദാലി, അന്‍സാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ഭാര വാഹികളായ പി. നസീഫ്, മുഹമ്മദ് കളപ്പാറ, സനൂബ്, കെ.പി സിബ്ഹത്തുള്ള, കെ പി.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാ രിച്ചു. പാലക്കാഴി ബ്ലൈയ് മിനി സ്റ്റേഡിയത്തില്‍ ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണ മെന്റിന്റെ ഭാഗമായി അണ്ടര്‍ 20, എല്‍.പി സ്‌ക്കൂള്‍, വെറ്ററന്‍സ് മല്‍സരങ്ങളും നടക്കും. ഉദ്ഘാടന മല്‍സരത്തില്‍ ന്യൂട്ടന്‍ ചോക്‌ ളേറ്റ് ടാഷ് എടപ്പറ്റ ബൈ ബി ബോയ്‌സ് കച്ചേരിപ്പറമ്പിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!