കണ്ണമ്പ്ര: ജില്ലയിലെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പദവിയിലേക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ എത്തിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ ഹാളില്‍ കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. വനജ കുമാരി നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്വാമിനാഥന്‍ അധ്യക്ഷനായി.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ഹോട്ടലുകളിലും മറ്റു ഭക്ഷണവിതരണ കേന്ദ്രങ്ങളിലും അങ്കണവാടികളിലും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്ന് വൈസ് പ്രസിഡന്റ് എ. വനജ കുമാരി പറഞ്ഞു. മികച്ചതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങള്‍ ആളുക ള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും കടകളിലും മറ്റും ഫുഡ് സപ്ലൈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രമേ വിതരണം അനുവദിക്കുകയുള്ളൂയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ കാലയളവില്‍ തന്നെ പുളിങ്കൂട്ടം, മന്നത്തുപറമ്പ് തുടങ്ങിയ ഭാഗ ങ്ങളില്‍ ആരോഗ്യവകുപ്പിനോടൊപ്പം ഗ്രാമപഞ്ചായത്തും ഇടപെട്ട്് ശുചീകരണം ഉറപ്പുവരുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും എ. വനജകുമാരി അഭിപ്രായപ്പെട്ടു.
പദ്ധതി ലക്ഷ്യം കാണുന്നതിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങളിലും ആരാധനാലയങ്ങളിലും നല്‍കുന്ന ഭക്ഷണം സുരക്ഷയുള്ളതാ ണെന്ന് ഉറപ്പുവരുത്തും. ഭക്ഷ്യസുരക്ഷയോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കും. പഞ്ചായത്തില്‍ വിവിധയിടങ്ങളിലായി ബോധവത്ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും. കൂടാതെ, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ ലൈസന്‍സ് എടുപ്പിക്കുന്ന നടപടികളും തുടങ്ങും.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം’ പദ്ധതിയുടെയും ആരോഗ്യ വകുപ്പന്റെ ആര്‍ദ്രം പദ്ധതിയുടെയും ഭാഗമായി ജില്ലയിലെ തരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദവിയിലേക്ക് ഉയര്‍ത്തുന്ന തിനായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് പഞ്ചായത്തില്‍ വിവിധ പ്രവര്‍ത്തങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ പി. വി. ആസാദ്, എം. അശ്വതി എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ മറുപടിയും നല്‍കി.
ചിറ്റൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രാജി, പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ജോഷി ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്‍ ലത്തീഫ്, എ.ജെ ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് എസ്. എസ്. സോണി, നെന്മാറ ഫുഡ് സേഫ്റ്റി ഓഫീസര്‍ നവീന്‍ തുടങ്ങിയവര്‍ സംസാ രിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍ മാര്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.