പാലക്കാട് :വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പാലക്കാട് ചിന്മയ മിഷന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി വി. സി. കബീര്‍ മുഖ്യാതിഥിയായി .അഴിമതി ക്യാന്‍സര്‍ പോലെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. അത് ആധുനിക സമൂഹത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും ജനപ്രതിനിധികള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് നീതിക്കായി യുവജനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം നല്‍കിയിട്ടുള്ളത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അഴിമതി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, ചിന്മയ മിഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉഷ ഗോപിനാഥ്, അഡ്വ.എസ്. ശാന്താദേവി, അഡ്വ. ആര്‍ . ദേവീകൃപ, ദീപ ജയപ്രകാശ്, സി.ശ്രീകു മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.